കാബൂള്‍: എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ യാത്രയ്ക്കായി ഉടന്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. താലീബാന് തീവ്രവാദികള്‍ അഫ്ഗാനില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നത് കഴിയുന്നതും നേരത്തേ ആക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അടിയന്തിര യാത്രയ്ക്ക് സജ്ജമാകാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി.
വൈകിട്ട് 8.30 ഓടെയാണ് വിമാനങ്ങള്‍ കാബൂളിലേയ്ക്ക് അയക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടിയന്തിരമായി ഇന്ന് ഉച്ച 12.30 ഓടെ തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദല്‍ഹി നിന്നാണ് വിമാനം പുറപ്പെടുക.
കാബൂള്‍ വിമാനത്താവളവും ഏത് നിമിഷവും തവളം ഏതുനിമിഷവും താലീബാന് കൈയ്യടക്കുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. . ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍.
അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡറെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനായി വിമാനത്താവളത്തില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്. അമേരിക്കന്‍ എംബസി ജീവനക്കാരെമുഴുവന്‍ ഹെലികോപ്റ്ററുകളില്‍ ഒഴിപ്പിച്ചു. പൗന്മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന് അറിയിച്ചിരുന്നെങ്കിലും വാക്കുകള്‍ വിശ്വസത്തിലെടുക്കാന്‍ ലോകരാജ്യങ്ങള്‍ തയാറല്ല.
കാബൂളിലെ എംബസി ഒഴിപ്പിക്കില്ലെന്നും താലിബാന് സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്ന് താലിബാന് ഭീഷണി. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് അല്‍ബേനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: