കോട്ടയം: മധ്യതിരുവിതാംകൂറിലെ ഉത്സവ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി.തന്ത്രി കടിയക്കോല്‍ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. മേല്‍ശാന്തി ചാരച്ചാട്ട് ഇല്ലത്ത് എം.എസ്. പ്രേംശങ്കര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഉത്സവചടങ്ങുകള്‍ നടക്കുക. കലാപരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.20ന് പള്ളിവേട്ടയും 21 ന് ആറാട്ടും നടക്കും. ഈ ചടങ്ങുകളും ക്ഷേത്രമതില്‍കെട്ടിനുള്ളിലാണ് നടക്കുക. തിരുവോണം തൊഴീല് 21ന് രാവിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ മുരാരി ബാബു, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ. സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
അയ്മനത്ത് എടുപ്പ് പരിപ്പില്‍ വെപ്പ് എന്ന് ചൊല്ലുണ്ട്. അയ്മനം നരസിംഹസ്വാമി ക്ഷേത്ര ഉത്സവത്തോടെ ആരംഭിക്കുന്ന ഉത്സവകാലം പരിപ്പ് മഹാദേവക്ഷേത്ര ഉത്സവത്തോടെയാണ് സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: