മലപ്പുറം: പറപ്പൂര് റൂറല്‍ സഹകരണ സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത ഒന്‍പത് കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നോട്ടീസ്. ജോയിന്റ് രജിസ്ട്രാറാണ് സിപിഎം ഭരണസമതി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ഒന്നാം പ്രതി അബ്ദുല്‍ ജബ്ബാര്‍ (5.4 കോടി രൂപ), സെക്രട്ടറി പി.കെ. പ്രസന്നകുമാരി (2.2 കോടി രൂപ), സൊസൈറ്റി പ്രസിഡന്റ് എം. മുഹമ്മദ് (98.37 ലക്ഷം), വൈസ് പ്രസിഡന്റ് സി. കബീര്‍ (4.38 ലക്ഷം), ഡയറക്ടറായ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ടി. സോഫിയ (5.53 ലക്ഷം രൂപ) എന്നിങ്ങനെ പതിമൂന്ന് പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2019ലാണ് സൊസൈറ്റിയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നത്. കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച് നിക്ഷേപകര്‍ അറിയാതെ പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. സൊസൈറ്റിയില്‍ പണയം വെച്ച ഉരുപ്പടികള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഉടമസ്ഥരറിയാതെ പണയം വെച്ച് വന്‍ തുക തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: