കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ ആള്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ച് വിവാഹങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുമായി പോലീസ്. കരുനാഗപ്പള്ളിയിലും കൊട്ടിയത്തുമാണ് നടപടി സ്വീകരിച്ചത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രമുഖ ആഡിറ്റോറിയത്തില്‍ നടത്തിയ വിവാഹ സല്‍ക്കാരമാണ് പോലീസ് നടപടി ക്ഷണിച്ച് വരുത്തിയത്. അനുവദനീയമായതില്‍ കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ആള്‍ക്കാരെ പിരിച്ചുവിട്ട് വിവാഹാഘോഷം സംഘടിപ്പിച്ച ബഷീറിനെതിരെ നടപടി സ്വീകരിച്ചത്.
കൊട്ടിയം പോലീസ് പരിധിയിലുളള പറക്കുളത്ത് വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് സല്‍ക്കാരം നടത്തിയ നാസറുദ്ദീനെതിരെയും നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: