ലണ്ടന്‍: ബാറ്റിങ് മെച്ചപ്പെടുത്തി വിജയം നേടാമെന്ന മോഹവുമായി വിരാട് കോഹ്ലിയുടെ ഇന്ത്യന്‍പട ഇറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലോര്‍ഡ്സില്‍ ആരംഭിക്കും. വൈകിട്ട്് 3.30 ന് കളി തുടങ്ങും സോണി സ്പോര്‍ടില്‍ തത്സമയം കാണാം.
നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനടുത്തെത്തിയതാണ്. പക്ഷെ അവസാന ദിനത്തില്‍ പെയ്ത മഴ ഇന്ത്യയുടെ വിജയമോഹങ്ങള്‍ മുക്കിക്കളഞ്ഞു. അതോടെ ടെസ്റ്റ് സമനിലയായി. ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് മോശമായി. പേരുകേട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് 278 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ കോഹ് ലി പൂജ്യത്തിന് പുറത്തായി. ടെസ്റ്റ്് സ്പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും രണ്ടക്കം കടക്കാനായില്ല. ഓപ്പണറുടെ റോളില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും (84), ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് (54) ഇന്ത്യയുടെ സ്കോര്‍ ഇരുനൂറ് കടത്തിവിട്ടത്. വാലറ്റക്കാരനായ ഷാര്‍ദുല്‍ താക്കുറിന്റെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയായി.
രണ്ടാം ടെസ്റ്റില്‍ ഷാര്‍ദുല്‍ താക്കുറിന് പകരം പരിചയസമ്പന്നനായ സ്പിന്നര്‍ രവിചന്ദ്രര്‍ അശ്വിനെ കളിപ്പിക്കുമെന്നാണ് സൂചന. അശ്വിന്റെ സ്പിന്നും ബാറ്റിങും ഇന്ത്യക്ക് മുതല്‍ക്കുട്ടാകുമെന്നാണ് കരുതുന്നത്.
ലണ്ടനിലെ തണുപ്പുള്ള കാലാവസ്ഥ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും മികവ് കാട്ടാന്‍ തുണയാകും. ഈര്‍പ്പമുള്ള പിച്ചില്‍ ഇവര്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കും.
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും പരാജയപ്പെട്ടു. പരിചയസമ്പന്നനായ നായകന് ജോ റൂട്ട്് മാത്രമാണ് പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സില്‍ 64 റണ്‍സ് നേടിയ റൂട്ട് രണ്ടാം ഇന്നിങ്ങ്സില്‍ 21-ാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.
ഓപ്പണര്‍ റോറി ബേണ്‍സിന് പകരം ഹസീബ് ഹമീദിനെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞമാസം ഇന്ത്യക്കെതിരായ പരിശീലന മത്സരത്തില്‍ ഹസീബ് ഹമീദ് കംബൈന്ഡഡ് കൗണ്ടീസ് ടീമിനായി സെഞ്ചുറി കുറിച്ചിരുന്നു.
പരിക്കേറ്റ സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ സേവനം ഇംഗ്ലണ്ടിന് ഉണ്ടാവില്ല. ബ്രോഡിന് പകരം ലങ്കാഷയര്‍ പേസര്‍ സാക്വിബ് മുഹ്മൂദിനെ ഇംഗ്ലണ്ട് ടീമിലെടുത്തിട്ടുണ്ട്. 2014, 2018 പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ച മൊയിന്‍ ഖാനാണ് ഇംഗ്ലണ്ടിന്റെ സ്പിന്‍ കരുത്ത്്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പരിക്കില്‍ നിന്ന്് മുക്തനായെങ്കിലും ആദ്യ ടെസ്റ്റില്‍ തിളങ്ങിയ കെ.എല്‍. രാഹുല്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്സ് തുറക്കും. രോഹിത് ശര്‍മ്മയാകും ഇതര ഓപ്പണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: