ലഡാക്ക്: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍ ലഡാക്കില്‍ സ്ഥാപിച്ച് ഇന്ത്യന്‍ വ്യോമസേന. കിഴക്കന്‍ ലഡാക്കില്‍ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായകമാകുന്നതാണ് സംവിധാനം.
ശത്രുക്കളുടെ കടന്നാക്രമണം നേരിടാനുള്ള പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് മിസൈലുകളും വ്യോമസേന നേരത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ യുദ്ധവിമാനങ്ങളായ റഫാല്‍, മിഗ്-29 എന്നിവയും ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ട്. ലഡാക്കിന് പുറമെ ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ നിന്ന് വളരെ അടുത്ത പ്രദേശങ്ങളായ ദൗലത്ത് ബെഗ് ഒല്‍ദി, ഫുക്ചെ, നയോമ എന്നിവിടങ്ങളിലും വ്യോമപരിധി വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളും വ്യോമസേന ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: