കൊച്ചി: കിഴക്കമ്പലം എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസ്സില്‍ ഓടിക്കയറുക കിറ്റക്സും അതിന്റെ മുതലാളി സാബു ജേക്കബുമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഉടായിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തി വിജയിച്ചു നില്ക്കുന്ന വ്യവസായി. കേരളത്തില്‍ നിക്ഷേപിക്കാതെ കോടികളുമായി ആന്ധ്രയക്കും ശ്രീലങ്കയക്കും പോകാന്‍ തയ്യാറാകുന്ന വാശിക്കാരന്‍. കുറെ നാളായി മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന കിഴക്കമ്പലം കാരന്.
ഇപ്പോള്‍ ഇതാ മറ്റൊരു കിഴക്കമ്പലം കാരന് കൂടി മാധ്യമങ്ങളുടെ ഇഷ്ടതാരമാകുന്നു. പി ആര് ശ്രീജേഷ്. നാലുപതിറ്റാണ്ടു കഴിഞ്ഞ ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡലില്ലായ്മക്ക് അന്ത്യം കുറിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഗോളി.
ശ്രീജേഷിന്റെ നേട്ടത്തെ അംഗീകരിക്കാന്‍ സംസ്ഥാനം പിശുക്കു കാണിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പാലക്കാട്ടുകാരനായ പ്രവാസി മലയാളി ഷംസീര്‍ വലയില്‍ ഒരുകോടി രൂപ പ്രഖ്യാപിച്ച് മാതൃക കാട്ടി. ജനകീയ അവാര്‍ഡ് നല്‍കുമെന്ന് ബിജെപി പറയുന്നു. എന്തുകൊണ്ട് കിഴക്കമ്പലം മോഡല്‍ കേരളത്തിന് കാട്ടിക്കൊടുത്ത് സാബു കിഴക്കമ്പലം കാരന് ശ്രീജേഷിന്റെ നേട്ടം കണ്ടില്ലന്നും വെക്കുന്നു. സംസ്ഥാന സര്‍ക്കാറിനെ കളിയാക്കാനെങ്കിലും ഒരു പ്രഖ്യാപനം നടത്താമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: