ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ് കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ് കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
‘ടോക്കിയോയില്‍ ചരിത്രം രചിക്കപ്പെട്ടു! ഇന്ന് നീരജ് ചോപ്ര നേടിയത് എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടും. ചെറുപ്പക്കാരനായ നീരജ് അസാധാരണമായി നന്നായി ചെയ്തു. ശ്രദ്ധേയമായ അഭിനിവേശത്തോടെ കളിക്കുകയും സമാനതകളില്ലാത്ത മനക്കരുത്ത് കാണിക്കുകയും ചെയ്തു. സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍’ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: