ആലപ്പുഴ ഓണക്കാലത്ത് കയര്‍മേഖലയില്‍ 52.86 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓണക്കാലത്തോടനുബന്ധിച്ച് ഇറക്കുന്ന കയറിന്റെ വില പൂര്‍ണ്ണമായും ഓണത്തിനു മുന്‍പ് തന്നെ കയര്‍പിരി സംഘങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കും.ആദ്യഘട്ടമെന്ന നിലയില്‍ ആറ് സംഘങ്ങള്‍ക്ക് ഇന്നലെ കയര്‍ മെഷിനറി ഫാക്ടറി ഓഫീസില്‍ നടന്ന യോഗത്തില്‍ മന്ത്രി തുക വിതരണം ചെയ്തു. ബാക്കി സംഘങ്ങള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളിലായി മുഴുവന്‍ തുകയും കയര്‍ഫെഡ് വഴി ലഭ്യമാകുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ഓണക്കാലം മുന്നില്‍ കണ്ട്, സംഘങ്ങള്‍ക്ക് എം ഡി എ ഇനത്തില്‍ നല്കുവാനുള്ള തുകയും ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച വകയില്‍ നല്കുവാനുള്ള മുഴുവന്‍ തുകയും സമയബന്ധിതമായി വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി കയര്‍ഫെഡിന് നേരത്തെ അനുവദിച്ച അഞ്ച് കോടി കൂടാതെ 10 കോടി രൂപ കൂടി നല്‍കും.ഉല്പാദകര്ക്ക് വിതരണം ചെയ്യുന്നതിനായി കയര്കോര്പറേഷന് 15 കോടിയും കയര്‍പിരി സംഘങ്ങള്‍ക്ക് 12 കോടിയും എം ഡി എ നല്‍കുന്നതിനായി ഏഴ് കോടിയും ലഭ്യമാക്കും.യന്ത്രവത്കരണം കാര്യക്ഷമമായ കയര്‍മേഖലയില്‍ ഇനി വേണ്ടത് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണമാണ്.ഇതിനാവശ്യമായ പദ്ധതികള്‍ മേഖലയിലെ എല്ലാ വിഭാഗമാളുകളുമായും കൂടിയാലോചിച്ച് നടപ്പാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: