തിരുവനന്തപുരം: കര്‍ണാടകയുടെ തീരുമാനം അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കരുത്.
കര്‍ണാടക സര്‍ക്കാറിന്റെ നടപടികളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്.
കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയിവരുന്നവര്‍ക്ക് മുന്‍ഗണന നല്കി ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: