കൊല്ലം: ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാടന്‍ ബ്ലേഡ് മാഫിയ. ചെറുകിട വ്യാപണ്ടാരികളെയാണ് സംഘം ലക്ഷ്യമിടുന്നത്. ബ്ലേഡ് മാഫിയ ഏജന്റുമാര്‍ ജില്ലയിലെങ്ങും വട്ടമിട്ടു പറക്കുകയാണ്. പണ്ടുനലൂര്‍, കൊല്ലം ടൗണുകള്‍ കേന്ദ്രമാക്കിയിരിക്കുന്ന സംഘമാണ് ജില്ലയിലെങ്ങും എത്തിയിട്ടുള്ളത്.
പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടാം ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ കച്ചവട മേഖലയില്‍ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപാരികള്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
കടംവാങ്ങിയും കച്ചവടത്തിനിറങ്ങുന്ന ഇത്തരം വ്യാപാരികളാണ് ബ്ലേഡ് മാഫിയയുടെ വലയില്‍ കുടുങ്ങുന്നത്. പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ പലിശക്കാണ് ഇവര്‍ വായ്പ നല്‍കുന്നത്. ബ്ലേഡ് മാഫിയ സംഘത്തിത്തില് മലയാളികളുണ്ടെങ്കിലും കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.
വായ്പ നല്കുന്ന പണത്തിനനുസരിച്ച് കമ്മിഷന് കിട്ടുന്നതിനാല്‍ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പണം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതോടെ ഈടു നല്‍കിയത് ബ്ലേഡ് മാഫിയയുടെ കൈയിലാകും. ബ്ലേഡ് സംഘങ്ങളെ കുരുക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴും സംഘത്തിന് പിന്തുണ നല്‍കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. ഇത് പലപ്പോഴും പോലീസ് നടപടികള്‍ക്ക് വിലങ്ങുതടിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: