തിരുവനന്തപുരം: ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത മാതൃഭൂമി ചാനലിനും അവതാരകന് ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കും പരാതി. ‘ഒറ്റദിനം 50 പേര് രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചു. ദല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു’ എന്നുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മാതൃഭൂമിക്കും അവതാരകനുമെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 23 ന് മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ ഓപ്പണിങ് റിമാര്‍ക്കില്‍ അവതാരകന് ഹാഷ്മി താജ് ഇബ്രാഹിം അയാള്‍ക്ക് തോന്നിയ അസത്യമായ കാര്യങ്ങളാണ് വിളിച്ചു പറഞ്ഞതെന്ന് പ്രശാന്ത് ആരോപിക്കുന്നു. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തീയതികളില്‍ ഒരൊറ്റ ആള് പോലും ദല്‍ഹിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഏപ്രില്‍ 23 വൈകിട്ട് വാര്‍ത്ത വായിക്കുമ്പോള്‍ ഹാഷ്മി പറഞ്ഞത് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചുവെന്നാണ്. എന്നാല്‍ അതേ ദിവസം വൈകിട്ട് മൂന്നിന് തന്നെ ദല്‍ഹി ഗംഗാറാം ആശുപത്രി ചീഫ് മാധ്യമങ്ങളെ കണ്ടു ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും ഹാഷ്മിയും മാതൃഭൂമിയും വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു. രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയര്‍ത്താന്‍ ഉള്ള ശ്രമം ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനും, കേന്ദ്രമന്ത്രി എല്‍ മുരുകനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: