ന്യൂദല്‍ഹി: കേരളത്തിലെ ഐഎസ് ഐഎസ് മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകത്തിലും ജമ്മുകശ്മീരിലും എന്‍ഐഎ ബുധനാഴ്ച റെയ്ഡ് നടത്തി.
ഇതിന്റെ ഭാഗമായി മംഗളൂരുവിലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ബിഎം ഇദിനബ്ബയുടെ വീട്ടിലെത്തി മകനെയും മരുമകളെയും എന്‍ ഐഎ സംഘം ചോദ്യം ചെയ്തു. ‘കോണ്‍ഗ്രസ് നേതാവ് ബിഎം ഇദിനബ്ബയുടെ മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ലയിലെ വീട്ടില്‍ റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ മകനെയും മരുമകളെയും ചോദ്യം ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ എന്‍ ഐഎ റെയ്ഡ് തുടരുകയാണ്.’ എന്‍ ഐഎ അറിയിച്ചു.
‘ജമ്മുകശ്മീരിലെ മൂന്നിടത്ത് എന്‍ ഐഎ റെയ്ഡ് നടത്തി. ബന്ദിപോരയിലെ ഹാര്‍ഡ് വെയര്‍ കടയുടമയുടെ വീട്ടിലും തിരച്ചില്‍ നടത്തി. ഇത് തുടരുകയാണ്,’ എന്‍ ഐഎയുടെ അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ മാസം തീവ്രവാദ വരുദ്ധ ഏജന്‍സി ജമ്മു കശ്മീരിലെ വിവിധ കേന്ദ്രങ്ങളില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടത്തിയിരുന്നു. ശ്രീനഗര്‍, അനന്ത്നാഗ്, ബാരമുള്ള ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ ഐഎസ് ഐഎസുമായി ബന്ധപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: