ന്യൂദല്‍ഹി: ആഴക്കടല്‍ ദൗത്യത്തിന് (ഡീപ് ഓഷ്യന്‍ മിഷന്) അഞ്ചു വര്‍ഷത്തേക്ക് 4,077 കോടി രൂപ ചെലവു വരുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പാര്‍ലമെന്റിനെ അറിയിച്ചു.
ആഴക്കടല്‍ സാങ്കേതികവിദ്യയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നുള്ള ദൗത്യമാണിതെന്ന് മന്ത്രി വ്യക്തമാക്കി. 6,000 മീറ്റര്‍ ആഴത്തില്‍ ആളുകളെ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി വികസനവും ഇതില്‍ ഉള്‍പ്പെടുന്നു. ആഴക്കടല്‍ ഖനനം, ആഴക്കടല്‍ ധാതു വിഭവങ്ങള്‍, സമുദ്ര ജൈവവൈവിധ്യം എന്നിവയുടെ പര്യവേക്ഷണം, സമുദ്ര പര്യവേക്ഷണത്തിനായി ഒരു ഗവേഷണ യാനം ഏറ്റെടുക്കല്‍, ആഴക്കടല്‍ നിരീക്ഷണം, മറൈന്‍ ബയോളജിയിലെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കും ഊന്നല്‍ നല്‍കുന്നുണ്ട്.
ശാസ്ത്രീയ സെന്‍സറുകളും ഉപകരണങ്ങളും ഉപയോഗിച്ച് മൂന്ന് ആളുകളെ, സമുദ്രത്തില്‍ 6000 മീറ്റര്‍ താഴ്ചയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു അന്തര്‍വാഹിനി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ദൗത്യത്തിന്റെ എല്ലാ ഘടകങ്ങളും ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: