ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്ഗഹില് തിങ്കളാഴ്ച താലിബാനുനേരെ യുഎസ് വ്യോമാക്രമണം നടത്തി. നാല്‍പ്പതോളം താലിബാന് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സാധാരണക്കാരെ ആക്രമണം ബാധിച്ചോയെന്ന് അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുടുംബത്തിലെ എട്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായി പ്രവിശ്യാതലസ്ഥാനത്തെ വാര്‍ത്താ ശ്രോതസുകള്‍ വ്യക്തമാക്കി.
ലഷ്കര്‍ഗഹ് നഗരത്തിലെ സെന്‍ട്രല്‍ ജയില്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. യുഎസ് സേനയുടെ ആക്രമണത്തെ തുടർന്ന് താലിബാൻ പിൻവലിഞ്ഞു. അഫ്ഗാന് പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് അടുത്തിടെ താലിബാനുമേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായ സേനാ പിന്മാറ്റത്തിന് ശേഷവും താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന് പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് സേന വ്യോമാക്രമണം നടത്തുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മക്കന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു.
താലിബാന് പത്തു ദിവസം മുന്‍പ് ലഷ്കര്‍ഗഹ് നഗരത്തെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പൊലീസ് നഗരം പിടിച്ചെടുത്ത ഭീകരര്‍ സെന്‍ട്രല്‍ ജയിലിന് സമീപം എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: