കോഴിക്കോട്:അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ താലിബാനെതിരെ ആഞ്ഞടിച്ച് നടന് ജോയ് മാത്യു.
കേരളത്തിലെ സാംസ്കാരിക നായകന്മാരെല്ലാം മൗനം പാലിച്ചപ്പോഴാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യുവിന്റെ പ്രതികരണം ശ്രദ്ധേയമായത്.താലിബാന് ഭീകരരുടെ അവസാനത്തെ ഇരയാണ് നസര്‍ മുഹമ്മദെന്നും, കലാകാരനായതാണ് ചെയ്ത തെറ്റെന്നും ജോയ് മാത്യു പറഞ്ഞു.
രണ്ട് തോക്ക്ധാരികള്‍ വന്ന് നസര്‍ മുഹമ്മദിനെ കാറിലിരുത്തി കൊണ്ടുപോകുന്ന ചിത്രവും ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ജൂലായ് 27നാണ് ഖാസ സ്വാന് എന്നറിയപ്പെടുന്ന നസര്‍ മുഹമ്മദ് കൊല്ലപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഖാസാ സ്വാന് എന്ന നസര്‍ മുഹമ്മദ് എന്ന ഇറാനിയന്‍ നടന്
താലിബാന് ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !
കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം –
ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: