ഇസ്ലാമബാദ്: ട്രോളുകള്‍ക്ക് വീണ്ടും അവസരമൊരുക്കി നല്കി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ജനങ്ങളെ തത്സമയം അഭിസംബോധന ചെയ്യുന്നതിനിടെ, ഇന്ത്യയുടെ ജനസംഖ്യ ഒരു ബില്യണും 300 കോടിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. പലരും അദ്ദേഹത്തിന്റെ ഭൂമിശാസ്ത്രപരമായ അറിവിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതിനു മുന്‍പ് ടെഹ്റാനില്‍, ജപ്പാനും ജര്‍മനിയും അയല്രാജ്യങ്ങളെന്ന് ഇമ്രാന് പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ രണ്ടു ലോകകപ്പുകളുണ്ടെന്ന് ഇമ്രാന് ഖാന് പറയുന്നു.
ഒന്ന് ടെസ്റ്റ് ക്രിക്കറ്റും മറ്റൊന്ന് ഏകദിന ക്രിക്കറ്റുമെന്ന് പാക്ക് പ്രധാനമന്ത്രി വീഡിയോയില്‍ പറയുന്നത് കേൾക്കാം. ജൂണില്‍ നടന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിലെ ന്യൂസിലാന്‍ഡിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. 40 മുതല്‍ 50 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമായ ന്യൂസിലാന്‍ഡ് ഒരു ബില്യണ്‍ 300 കോടി ആളുകളുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തെ പരാജയപ്പെടുത്തിയെന്നായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം. 2019-ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 136 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: