കോട്ടയം: കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ ദേവസ്വം ബോര്‍ഡുകള്‍ ശുപാര്‍ശ ചെയ്ത വഴിപാട് നിരക്ക് വര്‍ധന അശാസ്ത്രീയവും, ഭക്തജനങ്ങള്‍ക്കുള്ള ഇരുട്ടടിയുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ജനങ്ങള്‍ക്കുമേല്‍ അധിക ബാധ്യത വരുത്തുന്നതാണ് ഈ തീരുമാനം. ഭക്തജനങ്ങളുമായി കൂടിയാലോചിക്കാതെ അമിത വര്‍ധനയാണ് വരുത്തുന്നത്. ദേവസ്വം ഭരണസംവിധാനത്തിന് ഉദ്യോഗസ്ഥന്മാരെ കുത്തിനിറച്ച അശാസ്ത്രീയമായ നടപടിയാണ് അധിക ബാധ്യതയ്‌ക്ക് കാരണം.
ദേവസ്വങ്ങള്‍ക്ക് കിട്ടേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ധിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ വയ്‌ക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള വാതില്‍ കൊട്ടിയടക്കാന്‍ കാരണം. ദേവസ്വം സ്വത്തുവകകള്‍ ഏറ്റെടുത്ത വകയില്‍ നല്‍കേണ്ട വര്‍ഷാശനത്തെ ഗ്രാന്റായും ഔദാര്യമായും ചിത്രീകരിച്ച് ദേവസ്വം ബോര്‍ഡ് സര്‍ക്കാരുകളെ വെള്ളപൂശുകയായിരുന്നു.
എല്ലാ തീര്‍ത്ഥാടന കാലത്തും സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ നികുതിയില്‍ ഒരു ശതമാനം ക്ഷേത്രങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയും. ക്ഷേത്രങ്ങളിലെ സ്വത്തും ഭൂമിയും, പൗരാണിക മൂല്യവസ്തുക്കളും, തിരുവാഭരണങ്ങളും ഭഗവാനെ തന്നെയും വില്‍പ്പനയ്‌ക്കുവച്ച ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്ര ഭരണം വിട്ടൊഴിഞ്ഞ് ഭക്തജനങ്ങളെ ഏല്‍പ്പിക്കുകയാണ് അഭികാമ്യമെന്നും ഇ. എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: