കൊല്ലം: രാജ്യത്ത് ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം പേര് കേരളത്തില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ രേഖകളിലാണ് രാജ്യത്തെ പകുതിയോളം രോഗികള്‍ കേരളത്തിലാണെന്ന അതീവ ഗൗരവമുള്ള കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 4,13,718 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,67,891 സജീവ രോഗികളാണ് കേരളത്തിലുള്ളത്. 82,350 രോഗികളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ് ഏറ്റവും കുറവ് രോഗികള്‍,ഏഴുപേര്‍.
മറ്റു സംസ്ഥാനങ്ങള്‍, രോഗികള്‍ യഥാക്രമം; കര്‍ണാടക-24,168, തമിഴ്നാട്-20,524, ആന്ധ്രപ്രദേശ്-21,019, ഉത്തര്‍പ്രദേശ്-664, പഞ്ചിമബംഗാള്‍-10,974, ന്യൂദല്‍ഹി-582, ഛത്തീസ്ഗഢ്-1919, ഒഡീഷ-14,138, രാജസ്ഥാന്-250, ഗുജറാത്ത്-254, മധ്യപ്രദേശ്-125, ഹരിയാന-715, ബീഹാര്‍-435, തെലങ്കാന-8873, പഞ്ചാബ്-504, ആസാം-12642, ഝാര്‍ഖണ്ഡ്-609, ജമ്മു കശ്മീര്‍-1211, ഹിമാചല്‍ പ്രദേശ്-1229, ഗോവ-1011, പോണ്ടിച്ചേരി-982, മണിപ്പൂര്‍-10,405, ത്രിപുര-3092, മേഘാലയ-6043, ചണ്ഡീഗഡ്-30, അരുണാചല്‍ പ്രദേശ്-3675, മിസോറാം-12,189, നാഗാലാന്‍ഡ്-1344, സിക്കിം-3454, ലഡാക്-57, ദാമന്‍ ആന്‍ഡ് ദിയു-24, ലക്ഷദ്വീപ്-75.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 51.64 ശതമാനം പേര് കേരളത്തിലാണ്. തിങ്കളാഴ്ച പുറത്തുവിട്ട 24 മണിക്കൂര്‍ പരിശോധന ഫലത്തില്‍ രാജ്യത്ത് 40,134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20,728 പേര് കേരളത്തിലാണ്.
മറ്റു സംസ്ഥാനങ്ങളില്‍; മഹാരാഷ്ട്ര-6479, കര്‍ണാടക-1875, തമിഴ്നാട്-1990, ആന്ധ്രപ്രദേശ്-2287, ഉത്തര്‍പ്രദേശ്-35, പഞ്ചിമബംഗാള്‍-701, ന്യൂദല്‍ഹി-85, ഛത്തീസ്ഗഡ്-214, ഒഡീഷ-1437, രാജസ്ഥാന്-21, ഗുജറാത്ത്-23, മധ്യപ്രദേശ്-17, ഹരിയാന-29, ബീഹാര്‍-45, തെലങ്കാന-455, പഞ്ചാബ്-26, ആസാം-784, ഝാര്‍ഖണ്ഡ്-27, ഉത്തരാഖണ്ഡ്-22, ജമ്മു കാശ്മീര്‍-145, ഹിമാചല്‍പ്രദേശ്-134, ഗോവ-59, പോണ്ടിച്ചേരി-90, മണിപ്പൂര്‍-832, ത്രിപുര-139, മേഘാലയ-589, ചണ്ഡീഗഡ്-1, അരുണാചല്‍പ്രദേശ്-138, മിസോറാം-438, നാഗലാന്‍ഡ്-73, സിക്കിം-206, ലഡാക്-2, ദാമന്‍ ആന്‍ഡ് ദിയു-0, ലക്ഷദ്വീപ്-6, ആന്‍ഡമാന്‍-2 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഒഡീഷ, കേരളം സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര-157, ഒഡീഷ-64, കേരളം-56, കൊവിഡ് മരണങ്ങളാണ് ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: