ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആഗസ്റ്റ് രണ്ടിന് മദ്ധ്യാഹ്നം മുതല്‍ ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കും തിരിച്ച് നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തും.
കൂടാതെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കില്‍ ( 15 മിനിറ്റ് സമയത്തേക്ക് പത്തുപേര്‍ക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് വാട്ടര്‍ ടാക്സി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്: ചങ്ങനാശ്ശേരി-9400050343(വാട്ടര്‍ ടാക്സി), ആലപ്പുഴ-94000 50324, നെടുമുടി-9400050382, പുളിങ്കുന്ന് -9400050378.
ബോട്ടുകളുടെ സമയം: ആലപ്പുഴ-ചങ്ങനാശ്ശേരി: 6.40 -നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന് ബോട്ട്) 8.15- സി ബ്ലോക്ക് കാവാലം കിടങ്ങറ (കണക്ഷന് ബോട്ട്) 13.00- നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന് ബോട്ട് )13. 30 വേണാട്ട്കാട് പുളിങ്കുന്ന് വരെ. 16. 45 സി ബ്ലോക്ക് കാവാലം കിടങ്ങറ വഴി. 17. 30 വേണാട്ട് കാട് നെടുമുടി പുളിങ്കുന്ന് (കണക്ഷന് ബോട്ട്)
നെടുമുടി- ചങ്ങനാശേരി: 6.45ന് പുളിങ്കുന്ന് കിടങ്ങറ വഴി. 8.20 ന് പുളിങ്കുന്ന് കിടങ്ങറ വഴി. 9.10ന് പുളിങ്കുന്ന് വരെ. 13.30ന് പുളിങ്കുന്ന് വരെ. 14.30 ന് പുളിങ്കുന്ന് കിടങ്ങറ വഴി. 19.30ന് പുളിങ്കുന്ന് കിടങ്ങറ വഴി
ചങ്ങനാശ്ശേരി-ആലപ്പുഴ: ആറിന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ(കണക്ഷന് ബോട്ട്). 8.45 ന് കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന് ബോട്ട്). 11.30ന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ. 12.30-കിടങ്ങറ വെളിയനാട് കാവാലം സി ബ്ലോക്ക് വഴി. 16.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന് ബോട്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: