എം.ജി. ഊര്‍മിള
നിദ്രവിട്ടുണരുന്നു
മുഗ്ധ ഗാനങ്ങള്‍ തൂകി
നിത്യവും കിളികളാ-
മരത്തില്‍ ചേക്കേറിയോര്‍
ശുഭ്രസുന്ദര മൃദു
സ്മേരങ്ങളണിഞ്ഞവര്
അഭ്രദേശത്തേക്കുറ്റു
നോക്കുന്നു മലരുകള്‍
അക്ഷികള്‍ തുറന്നു
ഞാന്‍ കണ്ടിതാ കര്‍മ-
സാക്ഷിതന്നുടെ രഥ –
ചക്രമുരുളാന്‍ തുടങ്ങുന്നു
സാനന്ദം ഭൂമാതാവിന്
പാദങ്ങള്‍ മെല്ലെത്തൊട്ടി-
ട്ടാനന്ദം പൂണ്ടേനുള്ളം-
കൈകളില്‍ നോക്കിത്തന്നെ
ശാന്തഗംഭീരമാകും
ഭാവത്തോടമരുന്ന
പൊന്നുഷസ്സിനെ വര –
വേറ്റീടും ധരണിയില്‍
പിന്നെയുമൊരു ദിനം
തങ്ങുവാന്‍ ദാനം തന്ന
ദൈവകാരുണ്യത്തിനെ
തൊഴുന്നു പേര്‍ത്തും
പേര്‍ത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: