ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷന് പരിധിയില്നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പിടിയിലായിതിരുവനന്തപുരം ജില്ലയില്‍ വള്ളക്കടവ് ടിസി 42/498 നമ്പര്‍ കളിക്കല് വീട്ടില്‍ മധു കെ പിള്ള(49), തിരുവനന്തപുരം ചാല വാര്‍ഡില്‍ ടി സി 39/222 അനില്‍കുമാര്‍ (49) എന്നിവരെയാണ് സൗത്ത് ഇന്‍സ്പെക്ടര്‍ എസ്. സനലിന്റെ നേതൃത്വത്തില്‍ പിടികുടിയത്. ഏകദേശം 15,000 പാക്കറ്റ് പുകയില ഉല്പന്നങ്ങളാണ് പിടികുടിയത്. നാല് ലക്ഷത്തോളം വിപണി മൂല്യമുള്ളതായി കണക്കാക്കുന്നു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി വന്‍തോതില്‍ അമിത ലാഭം ലക്ഷ്യമിട്ട് ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. പോലീസ് ഷാഡോ ടീമിന്റെ രഹസ്യ നീക്കത്തിലുടെ ആലപ്പുഴ ടിഡി സ്കുളിനു മുന്‍വശം വെച്ചാണ് ഇവര്‍ പിടിയിലായത്. വരും ദിവസങ്ങളില്‍ പരിശോധന കുടുതല്‍ സ്ഥലങ്ങളില്‍ ശക്തമാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: