കൊല്ലം : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ആലുംപീടിക കോമളത്ത്് മുരുകനാണ് അറസ്റ്റിലായത്. ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുരുകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. പിന്നീട് മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം വീട്ടുകാരെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തി. അതേസമയം പീഡനക്കേസില്‍ പിടിയിലായതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റില്‍ നിന്ന് മുരുകനെ ഒഴിവാക്കിയെന്നാണ് ഡിവൈഎഫഐ സംഘടനാനേതൃത്വം വിശദീകരണം നല്‍കിയത്. എന്നാല്‍ പക്ഷേ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്‌ഐക്കു വേണ്ടി പ്രതി സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: