പത്തനംതിട്ട: കെഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് നടത്തുന്ന പ്രക്ഷോഭ സമരം അപഹാസ്യമെന്ന് വിദ്യാഭ്യാസരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്ധമായ രാഷ്ട്രീയാടിമത്വത്തിന്റെ ഫലമായി് യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ ഇവര്‍ കണ്ണടയ്ക്കുകയാണ്.കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ആയിരത്തി അറുനൂറുകോടിയിലേറെ രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ നല്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ഒന്നും ഈസംഘടന കാണാത്തത് രാഷ്ട്രീയവൈരത്തിന്റെ ഫലമാണ് എന്ന് അദ്ധ്യപകര്‍ പറയുന്നു.
സമഗ്രശിക്ഷാഅഭിയാനിലൂടെ 2021-22ലേക്ക് 791കോടിരൂപയാണ് നരേന്ദ്രമോദിസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത്. നേരത്തെ 2019-20 വര്‍ഷത്തില്‍ സമഗ്രശിക്ഷാ അഭിയാനിലൂടെ 897കോടി രൂപയും അനുവദിച്ചിരുന്നു. ഈ രണ്ടു വര്‍ഷത്തിനിടെ എസ്എസ്എയിലൂടെ മാത്രം കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ 1688 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രത്തിന്റെ മറ്റ് പദ്ധതികളിലുടെ വേറെയും കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗ പരിപോഷണത്തിനായി ലഭിച്ചതായും അദ്ധ്യപകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേന്ദ്രസര്‍ക്കാരിന് നിന്നും ലഭിച്ച ശതകോടികള്‍ ലക്ഷ്യപൂര്ത്തികരണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചോ എന്ന് ഇന്നത്തെ പ്രക്ഷോഭകാരികള്‍ ആത്മപരിശോധന നടത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസരംഗമടക്കം സമഗ്രമേഖലയിലും വികസനം എത്തിക്കാന്‍ സഹസ്ര കോടികള്‍ നല്കുന്ന കേന്ദസര്‍ക്കാരിന്റെ നയം ജനവിരുദ്ധമാണ് അത് തിരുത്തണമെന്നാണോ ഇടതുപക്ഷഅധ്യാപകര് ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.
സംസ്ഥാനത്ത് ഏകദേശം അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സംവിധാനമില്ല എന്നാണ് അറിയുന്നത്. അതായത് ഇപ്പോള്‍ മാത്രമല്ല കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷത്തിലും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടു എന്ന് സാരം. കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കേന്ദ്രം നല്കിയ തുകയുടെ ഒരംശംഎങ്കിലും ഉപയോഗിച്ച് ഈകുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യസവകുപ്പിനും കഴിഞ്ഞില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണോ അദ്ധ്യപകര്‍ ശക്തിപകരേണ്ടത് എന്ന ചോദ്യവും ഇന്നത്തെ പ്രക്ഷോഭ സമരത്തില്‍ ഉയരേണ്ടതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കും എന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. രണ്ടാംവട്ടവും പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയിട്ടും വാഗ്ദാനം പാലിക്കുന്നില്ല. പിണറായിസര്‍ക്കാരിന്റെ വാഗ്ദാന ലംഘനം ജനക്ഷേമനയമാണോ എന്ന ചോദ്യവും അദ്ധ്യാപകസമൂഹം ഉയര്‍ത്തുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക, പാഠ്യപദ്ധതി പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ടിഎനേതൃത്വത്തില് അധ്യാപകര്‍ ഇന്ന് പ്രക്ഷോഭ സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: