കളമശേരി: ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലെ വിവിധ ഡിവിഷൻ ഗെയ്റ്റുകൾക്കു മുന്നിൽ കോൺട്രാക്ട് തൊഴിലാളികൾ ഉപരോധിച്ചു. കരാർ ജോലികൾ തണ്ടർഫോഴ്സ് എന്ന സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിൽ പ്രതിഷേധിച്ചാണ് സമരം.
ദീർഘകാലമായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലാളികൾക്കും, കാഷ്യൽ ലേബേഴ്സിനും ദോഷം ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. സർവ്വീസിലിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതരും, ഫാക്ടിന്റെ അമോണിയ, പെട്രോ കെമിക്കൽ ഡിവിഷനുകളുടെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും, വിഷവും പുകയും ശ്വസിക്കുന്ന നാട്ടുകാരെയും നോക്കുകുത്തികളാക്കി ക്രിമിനൽ പശ്ചാത്തലമുള്ളവരെ അനധികൃതമായി പണിയെടുപ്പിക്കാനുള്ളള നീക്കം ചെറുത്തു തോല്പിക്കുമെന്നും വ്യക്തമാക്കി.
നാട്ടുകാർ ജോലിക്കു കയറുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചോദിക്കാറുണ്ടെന്നും ഇത് ഇരട്ടത്താപ്പാണെന്നും നേതാക്കൾ പറഞ്ഞു. എല്ലാ ഗെയ്റ്റിലും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് മാനേജ്മെൻ്റ്. കോർപറേറ്റ് ഓഫീസിനു മുന്നിൽ രാവിലെ നടന്ന പ്രക്ഷോോഭ സമരത്തിൽ നഗരസഭാ ചെയർമാനും സി.ഐ.ടി.യു. നേതാവുമായ എ.ഡി. സുജിൽ , ബി.എം.എസ് മേഖലാ പ്രസിഡൻ്റ് ടി.ആർ.മോഹനൻ, സനോജ് (ഐ.എൻ.ടി.യു.സി) , എന്നിവർ സംസാരിച്ചു.
ബി.എം.എസ് മേഖലാ സെക്രട്ടറി ഷിബു അദ്ധ്യക്ഷത വഹിച്ചു. നാരായണൻകുട്ടി (യു.ടി.യു സി) , പി.എം.അലി (എസ്.ടി.യു) ,അജിത് കുമാർ (ഐ .എൽ .എൽ .സി), എ ഡി സൻ , ബിനു എന്നിവർ നേതൃത്വം കൊടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: