മറയൂര്‍: അന്തര്‍ സംസ്ഥാന പാത നോര്‍ത്തേന്‍ ഔട്ട് ലെറ്റ് റോഡിലാണ് പുറമെ കാണാത്ത വിധത്തില്‍ മിക്കയിടങ്ങളിലും കലുങ്കുകള്‍ തെന്നിമാറി മണ്ണിടിഞ്ഞ് അപകടം പതിയിരിക്കുന്നത്. മലയോര പാതയായ ഇവിടെ കനത്ത മഴയെ തുടര്‍ന്ന് ഒട്ടേരെ സ്ഥലങ്ങളിലാണ് മണ്ണിടിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരുന്നത്.
ഒരുഭാഗം മണ്ണ് തിട്ടയും മറ്റൊരു ഭാഗം കൊക്കയോടും കൂടിയ ഈ റോഡില്‍ നിലവില്‍ ഒട്ടേറെ സ്ഥലങ്ങളിലാണ് അടിഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് അപകടം പതിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ റോഡിലെ അപകടാവസ്ഥ മനസ്സികാത്തതിനാല് വന്‍ അപകടസാധ്യതകളാണ് നിലനില്‍ക്കുന്നത്.
അപകട സാധ്യത കണ്ട മിക്കയിടങ്ങളിലും ഈ വഴിയുള്ള യാത്രികര്‍ തന്നെ കല്ലും കമ്പും നിരത്തി അപകട സൂചന നല്‍കിയിട്ടുണ്ടെങ്കിലും ഒട്ടേറെ സ്ഥലങ്ങളിലാണ് ഇനിയും അപകട സാധ്യത നിലനില്‍ക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ മുന്‍കൂട്ടി തന്നെ കലുങ്കുകള്‍ നിര്‍മ്മിച്ചെങ്കിലും അശാസ്ത്രീയ നിര്‍മാണമാണ് മിക്കയിടങ്ങളും കലുങ്കുകള്‍ ഇടിഞ്ഞിറങ്ങാന്‍ കാരണമെന്നും ആരോപണം ശക്തമാണ്.
അപടക സാധ്യത മുന്നില്‍കണ്ട് അടിയന്തരമായി അധികൃതര്‍ ഇടപെട്ട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വളവ് തിരിയുമ്പോള്‍ വന്‍ അപകട സാധ്യതയാണുള്ളത്.
കലുങ്ക് തെന്നിമാറി റോഡ് താഴ്ന്ന നിലയിലാണ്. നിര്‍മാണത്തിനിടയില്‍ 2 വര്‍ഷം മുമ്പ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവമുണ്ട്. ഒരു വശത്തെ കഷ്ടിച്ച് വാഹനം കടന്നു പോകാന്‍ പറ്റും ഇരുവശവും വളവ് ആയതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: