ചെങ്ങന്നൂര്‍: എംസി റോഡില്‍ കൂടി രണ്ട് ട്രോളി ബാഗുകളിലായി യുവാക്കള്‍ കടത്തികൊണ്ടു പോയ 25 കിലോയിലധികം കഞ്ചാവ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ സ്വദേശി സാഗര്‍ (22), ചങ്ങനാശ്ശേരി സ്വദേശി സിയാഡ് (26) എന്നിവരാണ് പിടിയിലായത്.
ട്രോളി ബാഗിനുള്ളില്‍ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ എസ്ഐ പ്രതിഭാ നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടി കൂടിയത്. ബെംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ബിജുകുമാറിന്റെ നേതൃത്വത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി. പ്രതികളെ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: