ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിസംബറില്‍ അരിസോണയില്‍ നടത്താനിരിക്കുന്ന ആഗോള ഹൈന്ദവ സംഗമത്തിന്റെ ശുഭാരംഭം ഹൂസ്റ്റണില്‍ വിജയകരമായി നടന്നു.. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ)യുടെ പ്രസിഡന്റ് ഡോ.സതിഷ് അമ്പാടി മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച ഒരുക്കങ്ങളാണ് കണ്‍വന്‍ഷനായി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി സോമരാജന് നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുരേഷ് രാമകൃഷ്ണന്, ട്രസ്റ്റി ബോര്‍ഡ് അംഗം ഹരി ശിവരാമന്, കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് പൊന്നുപിള്ള, അജിത് നായര്‍, ജി കെ പിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന്.
പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രര്‍ ചെയ്യാനും www.namaha.org സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: