ഇടുക്കി: ഒരാഴ്ചയായി തുടര്‍ന്ന ശക്തമായ മഴയ്ക്ക് ശമനം, സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. നിലവില്‍ വരും ദിവസങ്ങളില്‍ കാര്യമായ മുന്നറിയിപ്പുകളില്ല. ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് അന്തരീക്ഷം ഭാഗീകമായി തെളിഞ്ഞു.
അതേ സമയം ഇന്ന് ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ യെല്ലൊ അലര്‍ട്ടുണ്ട്. നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇത് മഴ കൂടാന്‍ കാരണമാകില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കര്‍ണ്ണാടക- കേരള തീരത്ത് ന്യൂനമര്‍ദപാത്തിയും രൂപമെടുത്തിട്ടുണ്ട്. കുറച്ച് ദിവസം കൂടി മഴയ്ക്ക് ചെറിയ ഇടവേള ലഭിക്കുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഒറ്റപ്പെട്ടയിടങ്ങളിലും ഹൈറേഞ്ച് മേഖലയിലും ഇടവിട്ട് മഴ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: