ന്യൂദല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ മീരാഭായ് ചാനു ദല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’ വിളികളോടെ സ്വീകരണം.
ഇന്ത്യയ്ക്കായി മെഡല്‍വേട്ട ആരംഭിച്ച മീരാഭായ് ചാനു 48കിലോഗ്രാം ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. ദല്‍ഹി വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാണ് മീരാഭായ് ചാനുവിനെ എതിരേറ്റത്.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മീരാഭായ് ചാനുവിനെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ആനയിച്ചു. ഇന്ത്യന്‍ ജഴസി ധരിച്ചാണ് മീരാഭായ് വന്നിറങ്ങിയത്. മീരാഭായ് ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണ്ണമെഡല്‍ ആകാനുള്ള സാധ്യത തിങ്കളാഴ്ച തെളിഞ്ഞിരിക്കുകയാണ്. ഈ മത്സരത്തില്‍ ഒന്നാമതെത്തിയ ചൈനീസ് താരം ഉ്ത്തേജകമരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ചൈനീസ് താരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: