ആലുവ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയ രണ്ടു പേരും കൂട്ടാളിയും അറസ്റ്റില്‍. വല്ലം ചേലാമറ്റം പുളിക്കുടി വീട്ടില്‍ ഫൈസല്‍ (30), നെല്ലിക്കുഴി പാറക്കല്‍ വീട്ടില്‍ അച്ചു (20), അമ്പലപറമ്പില് മരോട്ടിത്തടത്തില്‍ വീട്ടില്‍ പ്രിന്‍സ് (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ജിtല്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം നെല്ലിക്കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗതയില്‍ എത്തിയ ബൈക്ക് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പോലിസിനെ കണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഫൈസലിനേയും അച്ചുവിനേയും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടാളിയായ പ്രിന്‍സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആലുവയില്‍ നിന്നാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ്. എസ്ഐമാരായ ഇ. പി. ജോയി, ലിബു തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി. ആര്. ശ്രീജിത്, എം. അനൂപ്, രഞ്ജിത് കെ. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: