കൊട്ടാരക്കര: സമീപവാസികള്‍ വഴിയടച്ചതിനെ തുടര്‍ന്ന് കൊവിഡ് രോഗിയായ തൊണ്ണൂറു വയസുള്ള അമ്മയെ മകന്‍ ആശുപത്രിയിലെത്തിച്ചത് ചുമലിലേറ്റി. ഓട്ടോ കടന്നു ചെല്ലുന്ന റോഡ് ഉണ്ടായിട്ടും വര്‍ഷങ്ങളായി ഇരുവശങ്ങളിലെ വസ്തു ഉടമകള്‍ വാഹനം കടത്തിവിടാന്‍ അനുവദിക്കാറില്ല.
മുട്ടറ സ്‌കൂളിന് സമീപമുള്ള ഏഴോളം കുടുംബങ്ങളാണ് വഴിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം 90 വയസുള്ള കൊവിഡ് ബാധിതയായ അമ്മയെ ചുമലിലേറ്റി ആശുപത്രിയില്‍ കൊണ്ടുപോകുന്ന മകന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
മുട്ടറ മംഗലത്തു തെക്കേ വീട്ടില്‍ മോഹനന്‍ ആണ് കൊവിഡ് ബാധിച്ച അമ്മയെ ചുമലിലേറ്റി പ്രധാന റോഡിലെത്തി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.
ഓടനാവട്ടം മുട്ടറ സ്‌കൂള്‍ ജങ്ഷനു സമീപത്തു നിന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വഴിതര്‍ക്കമുള്ള ഇവിടെ ഇരുവശത്തുമുള്ളവര്‍ രോഗിയായവരെ കൊണ്ടുപോകാന്‍ ഓട്ടോ പോലും കടത്തിവിടില്ല. നിലവിലുള്ള വഴി കൂടി സ്വന്തമാക്കി മുള്ളുവേലിയും കൃഷിയും ചെയ്തിരിക്കുകയാണ്. വഴി കൈയടക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: