ആലപ്പുഴ: നിയമബിരുദമില്ലാത്ത രണ്ട് വര്‍ഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷക സെസി സേവ്യറുടെ വീട്ടില്‍ പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. രാമങ്കരി നീണ്ടിശ്ശേരിയില്‍ സെസി സേവ്യറുടെ വീട്ടില്‍ നോര്‍ത്ത് സി ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടാന്‍ ഉപയോഗിച്ച വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. നിയമപഠനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.
ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യറെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു. ബാര്‍ അസോസിയേഷന് ഭാരവാഹികളോട് സെസി സേവ്യര്‍ ബാര്‍ അംഗത്വം നേടിയതിന്റെയും അവിടെ ഇലക്ഷനില്‍ വിജയിച്ചതുമുള്‍പ്പെടെയുള്ള മിനിറ്റ്സ് രേഖകളും മറ്റും തിങ്കളാഴ്ച ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജവക്കീലിനെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിക്കൊണ്ടുള്ള പൊലീസിന്റെ നാടകമെന്ന് ചിലര്‍ ആരോപിക്കുന്നു. സെസി സേവ്യറെ സംരക്ഷിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപണം ശക്തമാകുന്നുണ്ട്. ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഇവരെ കേരളത്തിന് വെളിയില്‍ സംരക്ഷിക്കുന്നത് ജനപ്രതിനിധികളടക്കമാണെന്നാണ് ആക്ഷേപം.
എന്നാല്‍ സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന് ഭാരവാഹികള്‍ ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കള്ളിവെളിച്ചത്തായതോടെ മുന്‍പ് പിന്തുണച്ചിരുന്ന സംഘടനകളെല്ലാം സെസിയെ തള്ളി രംഗത്തെത്തി. മുന്‍ ഭരണസമിതിയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയതെന്ന് ഇപ്പോഴത്തെ ഭരണക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍, വ്യാജ അഭിഭാഷകയെ മത്സരിപ്പിച്ചവരാണ് തെറ്റ് ചെയ്തതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ആലപ്പുഴയിലെ അഭിഭാഷക സമൂഹത്തിന് അപമാനകരമായി മാറിയ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടായാകന്‍ അസോസിയേഷന് ശക്തമായി രംഗത്തിറങ്ങണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: