ന്യൂദല്‍ഹി: ചൈനയില്‍ നിന്നുള്ള ആക്രമണഭീഷണി ചെറുക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികരെ അധികമായി വിന്യസിച്ച് ഇന്ത്യ. ജമ്മു കശ്മീരില്‍ തീവ്രവാദത്തെ ചെറുക്കാനുള്ള സേനാവിഭാഗത്തില്പ്പെട്ടവരാണ് ഈ സൈനികര്‍.
ചൈനയ്ക്കെതിരെ ലെയില്‍ തമ്പടിക്കുന്ന ഇന്ത്യന്‍ സേനയുടെ 14 കോര്‍പ്സിനെ സഹായിക്കാനാണ് ഈ 15,000 സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഡാക്ക് സെക്ടറില്‍ രണ്ട് ഫുള്‍ ഡിവിഷനുകളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയുടെ 17 മൗണ്ടെയ്ന് സ്ട്രൈക്ക് കോര്‍പ്സിനെ സഹായിക്കാന്‍ 10,000 അധിക ട്രൂപ്പിനെ ആയുധങ്ങളോടെ ഇന്തോ-ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
യുദ്ധസാഹചര്യത്തില്‍ ചൈനയ്ക്കെതിരെ ആക്രമണം അഴിച്ചുവിടുക എന്ന ഉത്തരവാദിത്വമാണ് 17 മൗണ്ടെയ്ന് സ്ട്രൈക് കോര്‍പ്സിന്. ഒരു വര്‍ഷത്തിലധികമായി ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് 17 മൗണ്ടെയ്ന് സ്ട്രൈക് കോര്‍പ്സിനെ ശക്തിപ്പെടുത്തിയത്.
പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ഇന്ത്യ തന്ത്രപരമായ നീക്കം നടത്തിയതിനാലാണ് ഫിംഗര്‍ ഏരിയയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയത്. സംഘര്‍ഷമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗങ്ങളും ചര്‍ച്ച തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: