ന്യൂദല്‍ഹി: 49 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോ ഒളിമ്പിക്സ് 2020 ന് ഇതിലും സന്തോഷ കരമായ തുടക്കം ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ല. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ടോക്കിയോ ഒളിമ്പിക്സ് 2020 ന് ഇതിലും സന്തോഷ കരമായ തുടക്കം ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ല! മീരാഭായ് ചാനുവിന്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ ആവേശഭരിതമായി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. മോദി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട മീരാഭായ് ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ആദ്യ ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍, നിങ്ങളെക്കുറിച്ച് ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് ചാനുവിനെ അഭിനന്ദിച്ച് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്പ്രതികരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ,കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ക്രിക്കറ്റ് താരങ്ങളായ സച്ചിന്, സെവാഗ് തുടങ്ങിയവരും മീരാഭായ് ചാനുവിനെ അഭിനന്ദിച്ചു
ഒളിംപിക്സില്‍ ഭാരാദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചെന്ന് മീര ഭായി ചാനു പ്രതികരിച്ചു. എനിക്ക് ലഭിച്ച മെഡല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്. എന്റെ കുടുംബത്തിനും പ്രത്യേകിച്ച് ഏറെ ത്യാഗങ്ങള്‍ സഹിച്ച അമ്മയ്ക്കും നന്ദി പറയുന്നതായും ചാനു ട്വീറ്റ് ചെയ്തു.
തന്നെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനും സ്പോര്‍ട്സ് മന്ത്രാലയത്തിനും, സായി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്, വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ, റെയില്‍വേയ്സ്, ഒജിക്യു, സ്പേണ്‍സര്‍മാര്‍, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി. കോച്ച് വിജയ് ശര്‍മയ്ക്കും സ്റ്റാഫുകള്‍ക്ക് അവരുടെ കഠിനപ്രയത്നത്തിനു പ്രത്യേക നന്ദി പറയുനെന്നും മീര ട്വീറ്റില്‍ കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: