കല്‍പ്പറ്റ: ലക്ഷങ്ങള്‍ ചിലവഴിച്ച് കല്‍പ്പറ്റ കളക്ട്രേറ്റ് വളപ്പിലെ ജില്ലാ ട്രഷറി ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മ്മാണം തുടങ്ങിയെങ്കിലും വെള്ള കെട്ടില്‍ കുരുങ്ങിയിരിക്കുകയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍. നീരുറവയുള്ള സ്ഥാലത്താണ് ലിഫ്റ്റ് പണിയുന്നതെന്നും ആശാസ്തീയ നിര്‍മ്മാണമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. അതെ സമയം വാട്ടര്‍ പ്രൂഫ് ചെയ്ത് മാത്രമെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുകയുള്ളു എന്ന് അധികൃതര്‍ പറയുന്നു.
കളക്ട്രറ്റ് കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റുകളാണ് നിര്‍മ്മിക്കുന്നത്. ഒന്ന് മെയിന്‍ കെട്ടിടത്തിലും, മറ്റൊന്ന് ജില്ലാ ട്രഷറി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലും. ട്രഷറി ഓഫീസ് കെട്ടിടത്തിലെ ലിഫ്റ്റ് നിര്‍മ്മാണമാണ് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ മുടങ്ങി കിടക്കുന്നത്. ലിഫ്റ്റിന്റെ ക്യാബിന് ഇറങ്ങുന്ന സ്ഥലത്ത് വെള്ള കെട്ടാണ്. മേലെ നിന്ന് മഴയുള്ളപ്പോള്‍ ചോര്‍ന്നൊലിക്കുന്ന വെള്ളമാണന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും വേനല്‍ കാലത്ത് പോലും ഉറവയുള്ള സ്ഥലമാണെന്നാണ് കാലങ്ങളായി കളക്ട്രേറ്റ് പരിസരത്തുള്ളവര്‍ പറയുന്നത്.
തികച്ചും വൈദ്യുതിയാല് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ഇത്തരം വെള്ളക്കെട്ടില്‍ പണിതാല്‍ ദുരന്തസാധ്യതയും തള്ളി കളയാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏകദേശം 28 ലക്ഷം രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. വാട്ടര്‍ പ്രൂഫ് ചെയ്ത് വെള്ള കെട്ട് ഒഴിവാക്കി മാത്രമെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭികുമെന്നാണ് അധികൃതര്‍ പറയുന്നത്. അശാസ്ത്രീയമായ ലിഫ്റ്റ് നിര്‍മാണത്തില്‍ അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: