പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിയമനടപടികളിലേക്ക്. ഇരുവരുടെയും വിവാഹത്തിന് നിയമസാധുതയില്ലെന്ന് മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ വ്യക്തമാക്കി. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോള്‍ താന്‍ ബാച്ചിലര്‍ ആണെന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിഷ വ്യക്തമാക്കി.
തന്നെ ചതിച്ചാണ് മുസ്തഫ പ്രിയാമണിയെ കെട്ടിയത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. മുസ്തഫക്കെതിരെ ഗാര്‍ഹികപീഡനക്കേസുമാണ് നല്‍കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ഇപ്പോള്‍ ആയിഷയ്ക്ക് ഒപ്പമാണ്. രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? ഞാന്‍ ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാന്‍ തയാറായത്. കേസിനു പിറകേ പോയി സമയം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍, ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണ് നടന്നതെന്നും മുസ്തഫ പറയുന്നു. അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിച്ചു. പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: