തിരുവനന്തപുരം: എന്‍സിപി നേതാവിനെതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാജിവയ്ക്കില്ലെന്ന് എ കെ ശശീന്ദ്രന് നിലപാട് എടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ദുര്‍ബലവും യുക്തിരഹിതവുമായ വാദങ്ങളാണ് മന്ത്രിയുടേത്. ശശീന്ദ്രന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും വി ഡി സതീശന് ആരോപിച്ചു.
രാജിവച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്നമുന്നയിക്കും. സ്ത്രീകള്‍ക്കെതിരായ നടപടികളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനെല്ലാം നിയമസഭയില്‍ പ്രതിപക്ഷം മറുപടി പറയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: