കൊച്ചി: ട്രാന്‍സ് വുമണ്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊച്ചി സ്വദേശി അനന്യ കുമാരി അലക്സിനെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനന്യ ആരോപിച്ചിരുന്നു. ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അനന്യ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യ്ത്യാസത്തെ തുടര്‍ന്ന് പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: