തിരുവനന്തപുരം: കുണ്ടറ സ്ത്രീപീഡന കേസില്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്. വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയം കൂടുതല്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും എ രാഘവന് പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് നിസ്സഹകരമാണ് പരാതിക്കാരിയായ തനിക്ക് നേരിടേണ്ടിവന്നതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വര്‍ക്കല ബി രവി കുമാര്‍ അടക്കമുള്ള നേതാക്കളാണ് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ എന്ന് ശേഷം അറിയാനായി. മന്ത്രി വിളിച്ച് കേസ് നല്ല രീതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു. വിളിച്ച എല്ലാ നേതാക്കളും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാത്രമായിരുന്നു സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. മുന്‍ സിഐ അടക്കമുള്ളവര്‍ നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരാതിക്കാരി വെളിപ്പെടുത്തി.
കുണ്ടറ സ്വദേശിയെയാണ് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരന് കടന്നു പിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. പെണ്‍കുട്ടി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം മോശമായ ഫോട്ടോകള്‍ പ്രചരിപ്പിക്കുയും വ്യാജപ്രചാരണം നടത്തുകയും ചെയ്തു. ഇതിനും പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പോലീസ് അനങ്ങിയില്ല. ഇതിനു ശേഷമാണ് എന്‍സിപി സംസ്ഥാന ഭാരവാഹി കടയ്ക്കുള്ളില്‍ വച്ചു കടന്നുപിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും.
ഇതുസംബന്ധിച്ച് പെണ്‍കുട്ടി ഇക്കഴിഞ്ഞ 28ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് ഫോണില്‍ വിളിച്ച് ശശീന്ദ്രന് പീഡനം ഒതുക്കി തീര്‍ക്കാന്‍ പറഞ്ഞത്. നല്ല രീതിയില്‍ പ്രശ്നം തീര്‍ക്കണമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നുണ്ട്. വിഷയം വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: