കൊച്ചി: ഇന്ത്യയില്‍ നിന്നും യുഎഇലേയ്‌ക്കുള്ളള വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വിലക്കുള്ളതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഖത്തര്‍ വഴി ഇന്ത്യക്കാര്‍ക്ക് യുഎഇലേയ്‌ക്ക് യാത്ര പോകാം. രണ്ട് ഡോസ് വാകിസ്‌നും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ഖത്തറില്‍ പ്രവേശനം നല്‍കുന്നത്.
ഖത്തറില്‍ നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിനുശേഷമായിരിക്കും ഇവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവുക. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ നിലവില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടുണ്ട് ഇതിനാല്‍ ഖത്തറിലേയ്‌ക്ക് പ്രത്യേക വിസ എടുക്കേണ്ട ആവശ്യം ഇല്ല.
നേരത്തെ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ പ്രവേശിക്കണമെങ്കില്‍ മടക്കടിക്കറ്റ് കാണിക്കണമായിരുന്നു ഇപ്പോള്‍ യുഎഇ വിസയും ടിക്കറ്റും കാണിച്ചാല്‍ മതിയാകും. ക്വാറന്റീനില്‍ ഇരിക്കുന്നതിനും മറ്റു ചിലവുകള്‍ക്കുമായി ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ അധികം ചിലവാകും .
എന്നാല്‍ ഇപ്പോള്‍ പലരും ദുബായിലേയ്‌ക്ക് പോകുന്നത് അര്‍മേനിയ , താഷ്‌ക്കന്റ് എന്നീ സ്ഥലങ്ങള്‍ വഴി വന്‍ തുക മുടക്കിയാണ്. ഖത്തര്‍ വഴിയുള്ള യാത്ര യുഎഇയിലേയ്‌ക്ക് പോകേണ്ടവര്‍ക്ക് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: