തിരുവനന്തപുരം: രാമായണ മാസാചരണത്തിന്റെ ഭാഗമായി ബാലഗോകുലം പരമേശ്വരീയം എന്ന പേരില്‍ രാമയണ കലോത്സവം സംഘടിപ്പിക്കും. സംസ്ഥാനതല ഉത്ഘാടനം ജൂലായ് 17 ന് തിരുവനന്തപുരത്ത് സി വി ആനന്ദബോസ് നിര്‍വഹിക്കും. കൈതപ്രം വിശ്വനാഥന് നമ്പൂതിരി രാമായണത്തിലെ കാവ്യ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. നിരഞ്ജന പത്മനാഭന്റെ നേതൃത്വത്തില്‍ രാമായണ ഗീതങ്ങള്‍ ആലപിക്കും. രാമായണം വിഷയമാക്കിയുള്ള വിവിധമത്സരങ്ങള്‍ ശിശു , ബാല, കിശോര്‍ വിഭാഗങ്ങളിലായി നടക്കും. ചിത്രത്തിനു നിറംകൊടുക്കല്‍, കഥാകഥനം, പ്രകട പ്രസംഗം, വേഷാഭിനയം, പാരായണം, ആദിത്യഹൃദയമന്ത്രജപം, മുത്തശ്ശിരാമായണം ചൊല്ലല്‍, ചിത്രരചന, പ്രഭാഷണം, ഏകാഭിനയം, നൃത്തം, ഉപന്യാസം, പദപ്രശ്നം, പ്രശ്നോത്തരി, രാമായണ സുഭാഷിതം, ഡിജിറ്റല്‍ പോസ്റ്റര്‍ , കഥാപാത്രനിരൂപണം, ലഘുനാടകം, ഭജന തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍
കലോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ വ്യത്യസ്ഥമായ സാംസക്കാരിക പരിപാടികളും നടക്കും.
ജൂലായ് 21 ന് എറണാകുളത്ത് രാമായണത്തിലെ കുടുബസങ്കല്പ്പത്തെക്കുറിച്ച് സംവാദം നടക്കും. 24 ന് കൊല്ലത്ത് രാമായണ പരിക്രമണം എന്ന പേരില്‍ രാമായണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഡോക്യുമെന്റെറിയായി പ്രദര്‍ശിപ്പിക്കും.28 ന് കോട്ടയത്ത് രാമായണത്തിലെ ഭക്ത്തിരസം എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ഭജനും നടക്കും. 31 ന് കോഴിക്കോട് ആധുനിക സമൂഹവും രാമായണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഓഗസ്റ്റ് 4 ന് തൃശ്ശൂരില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 7 ന് പത്തനംതിട്ടയില്‍ രാമായണത്തിലെ മൊഴി മുത്തുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ക്വിസ് മത്സരവും സംഘടിപ്പിക്കും. 11 ന് പാലക്കാട് രാമായണവും കുട്ടികളും, മുത്തശ്ശി രാമായണം എന്നീപരിപാടികള്‍ നടക്കും. 14 ന് വയനാട്ടില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 15 ന് മലപ്പുറത്ത് രാമായണ നൃത്തശില്പം അവതരിപ്പിക്കും സീതായനം എന്ന പേരില്‍ പ്രഭാഷണവും നടക്കും. 16 കണ്ണൂരില്‍ നടക്കുന്ന ആചാര്യ വന്ദനത്തോടെ പരമേശ്വരീയം സമാപിക്കും. രാമായണത്തിന്റെ രാഷ്ട്ര ചിന്ത എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: