വാഷിംഗ്ടൺ: നിത്യേന ഒരു കപ്പ് കാപ്പി എങ്കിലും കുടിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കാപ്പി പതിവാക്കിയവരിൽ കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് അടുത്തിടെ നടന്ന പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ 40000 ആളുകളെ പങ്കെടുപ്പിച്ച് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനം, ന്യൂട്രിയന്റ്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
പ്രായം, ലിംഗം,ഉയരത്തിന്റെയും അനുപാതം, വർഗവർണ്ണം എന്നിങ്ങനെയുള്ള ഘടകങ്ങൾക്കതീതമായി കാപ്പികുടി ശീലമായവരിൽ കൊവിഡിനുള്ള സാധ്യത പത്ത് ശതമാനം വരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. കോഫിയിൽ ആന്റിഓക്സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടി എന്നിവ ഉള്ളതിനാൽ , ഇതിന്റെ ഉപയോഗം കോവിഡിന്റെ തീവ്രതയും മരണസാധ്യതയും കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു.
കണ്ടെത്തലുകൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം ആവശ്യമാണെങ്കിലും, വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് നിലവിലുള്ള പരിരക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ കാപ്പിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: