നസിറിയ: ഇറാഖിലെ ഒരു ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക വാര്‍ഡില്‍ ഉണ്ടായ വന്‍തീപ്പിടിത്തത്തില്‍ 52 പേര് പൊള്ളലേറ്റ് മരിച്ചു. 22 പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു.
തെക്കന്‍ ഇറാഖിലെ നസിറിയ നഗരത്തിലെ അല്‍-ഹുസൈന് ആശുപത്രിയിലായിരുന്നു തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. പിന്നീട് സിവില്‍ പ്രതിരോധ സേന തീ അണച്ചു.
ഓക്സിജന്‍ ടാങ്കില്‍ പൊട്ടിത്തെറിച്ചാണ് തിപിടിത്തമുണ്ടായതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 52 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക ആരോഗ്യ വക്താവ് ഹൈദര്‍ അല്‍ സമിലി പറഞ്ഞു. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന 22 ആളുകള്‍ക്ക് പൊള്ളലേറ്റു. 70 കിടക്കകളായിരുന്നു വാര്‍ഡില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇറാഖിലെ ആശുപത്രിയില്‍ നടക്കുന്ന രണ്ടാമത്തെ തീപ്പിടിത്ത ദുരന്തമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: