കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്ന് ഇറങ്ങുന്നത് കോടികളുടെ മയക്കുമരുന്ന്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിനാണ് മൂന്നാഴ്ചക്കുള്ളില്‍ നെടുമ്പാശേരിയില്‍ നിന്നും രണ്ട് പ്രാവശ്യം പിടികൂടിയത്. പിടികൂടാനാവാതെ കോടികളുടെ മയക്കുമരുന്നാണ് പുറത്ത് എത്തുന്നത്. 28 കോടി രൂപ വിലവരുന്ന 4.640 കിലോഗ്രാം ഹെറോയിനണ് ഇന്നലെ ഡിആര്‍ഐ പിടികൂടിയത്.
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ സ്വദേശി അഷറഫ് ടോറോ സാഫിയാണ് മയക്കുമരുന്നുമായി പിടിയിലായത്. ട്രോളി ബാഗിനടിയില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കൊച്ചിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കഴിഞ്ഞ 22ന് കൊച്ചി വിമാനത്താവളത്തില്‍ സിംബാവെ സ്വദേശിനി ഷാരോണ്‍ ചിഗ്വാസയ്ക്കയും കോടികള്‍ വിലവരുന്ന ഹെറോയിനുമായി പിടിയിലായിരുന്നു. ദോഹ വഴിയെത്തിയ ഷാരോണ്‍ ചിഗ്വാസ ഇവിടെ നിന്ന് ബെംഗളരു വഴി ദല്‍ഹിയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബാഗേജ് പരിശോധനയ്ക്കിടെ സിയാല്‍ സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്.
വിദേശത്ത് നിന്നും കൊച്ചിയിലെത്തിയ ശേഷം ആഭ്യന്തര വിമാനത്തില്‍ ദല്‍ഹിയിലേക്ക് പറക്കുന്നത് പരിശോധന സംഘത്തെ ഭയന്നാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കൊച്ചിയേക്കാള്‍ ശക്തമാണ് ദല്‍ഹി വിമാനത്താവളത്തില്‍. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും ആഭ്യന്തര വിമാനത്തില്‍ ദല്‍ഹിയിലേക്ക് പോകാനായിരുന്നു പദ്ധതി.സിംബാവെ സ്വദേശിനിക്ക് ഹെറോയിന്‍ നല്‍കിയത് നൈജീരിയക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം നൈജീരിയയാണെന്ന് അന്വേഷണ സംഘത്തിന് സൂചനയുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് യുവതിയോടൊപ്പമുണ്ടായിരുന്നവരെന്നാണ് വിവരം.കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ ഒരു ശ്രീലങ്കന്‍ പൗരനെ തമിഴ്നാട് പോലീസ് നെടുമ്പാശേരിവിമാനത്താവളത്തിന് സമീപമുള്ള വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: