കൊച്ചി: സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റക്സ് എം.ഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. വ്യവസായിയുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ നിമിഷങ്ങള്‍ക്കകം പരിഹാരം കാണുന്ന മന്ത്രിയാണെന്നും ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടിയാണ് തെലങ്കാവ വ്യവസായ മന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നിക്ഷേപ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നമ്മള് ഒരു മന്ത്രിയേയും രാഷ്ട്രീയ നേതാവിനേയുമാണ് കാണുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ സിഇഒവിനെ കാണുന്ന പ്രതീതിയായിരുന്നു വ്യവസായ മന്ത്രിയുമായുള്ള ചര്‍ച്ച. ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടി പ്രാക്ടിക്കല്‍ ആയി സംസാരിക്കുന്ന വ്യക്തി. വ്യവസായിയുടെ പ്രശ്നം പറയുമ്പോള്‍ ഒരു മണിക്കൂറില്‍ പരിഹാരം കാണുന്ന മന്ത്രി. അവിടെയാണ് നമ്മള് പഠിക്കേണ്ടത്. മാലിന്യം പുറത്തേക്ക് വിടുന്നുവെന്നതാണ് നമുക്കെതിരെയേുള്ള പ്രചാരണം. ഇവിടെ ഉപയോഗിക്കുന്നത് ലോകത്ത് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ്. കുടിവെള്ളം കുപ്പിയില്‍ നിറക്കുന്ന നിലവാരത്തിലാണ് ട്രീറ്റ് ചെയ്യുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മാലിന്യത്തിന്റെ ഉത്തരവാദിത്വംം തങ്ങള്‍ക്കാണെന്നാണ് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞതെന്നും സാബു.
മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനോത്തരവാദിത്തം സര്‍ക്കാരിനാണ്, പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സര്‍ക്കാര്‍ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: