ന്യുദല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യന്‍ അത്ലറ്റുകളുടെ സംഘവുമായി ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 13 ന് വൈകുന്നേരം അഞ്ചു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും അദ്ദേഹം കായികതാരങ്ങളുമായി സംസാരിക്കുക.
ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് മുമ്പായി അത്ലറ്റുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. ടോക്കിയോ 2020 ല്‍ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം അടുത്തിടെ അവലോകനം ചെയ്തിരുന്നു.
ചില കായികതാരങ്ങളുടെ പ്രചോദനാത്മക യാത്രകളെക്കുറിച്ചും അദ്ദേഹം മാന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുകൂടാതെ രാജ്യത്തെ മുന്നോട്ട് വരാനും അവരെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കാനും പ്രേരിപ്പിച്ചു. പരിപാടിയില്‍ യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂര്‍ പങ്കെടുക്കും. യുവജനകാര്യ കായിക സഹമന്ത്രി ന്രിസിത് പ്രമാണിക്, നിയമമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവരും ഇതിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: