ആലപ്പുഴ: ശാസ്ത്രത്തോടൊപ്പം ശാസ്ത്രത്തോടൊപ്പം ആത്മീയതയും ഒരുമിച്ചുകൊണ്ടുന്ന സമൂഹം ഉണ്ടാകണമെന്ന് വിഎസ്എസ്സി ഡയറക്ടര്‍ എസ് സോമനാഥ്. കുട്ടികള്‍ ശാസ്ത്ര ബോധമുളളവരും ശാസ്ത്രാഭിമുഖ്യം ഉള്ളവരായും വളരണം. ശാസ്ത്രബോധമുണ്ടെങ്കില് മാത്രമേ വരും തലമുറയ്ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനും സാധിക്കുന്നവരായി മാറാനും സാധിക്കുള്ളുവെന്നും സോമനാഥ് പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ സന്ദേശ പ്രഭാണം നടത്തുകയായിരുന്നു അദേഹം.
സന്ദേശത്തിന്റെ പൂര്‍ണരൂപം
ശാസ്ത്രരംഗത്ത് മനുഷ്യന് ഏറെ മുന്നേറി. പ്രപഞ്ചത്തെക്കുറിച്ച് വളരെ മഹത്തരമായ അറിവാണ് നമുക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തേക്ക് ദൃഷ്ട്രികള് പായിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. മഹാ വിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്ക്കും അറിയാം. വലിയ പ്രപഞ്ചത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍തന്നെ ഏറ്റവും ചെറിയ അണുക്കളെക്കുറിച്ചും നമ്മള് പറയുന്നു. ഇവയൊക്കെ ഉണ്ടാക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ഗവേഷണം ഇപ്പോഴും നടക്കുന്നു. വലുതിലേക്കു നോക്കുമ്പോഴും ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ട്രി ഗോചരമല്ലാത്ത ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു തലം ഉണ്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയാന്‍ കഴിയുന്ന പരിധി വളരെ കുറവാണെന്ന് ഏതൊരു ശാസ്ത്രജ്ഞനും ചിന്തയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. ഈ ചിന്തയെല്ലാം ഒരു കാലത്ത് മഹര്ഷീശ്വരന്മാര്ക്ക് ഉണ്ടായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയാന്‍ കഴിയുന്നയുന്നതും ചിന്തിച്ച് മനസ്സില്‍ രൂപപ്പെടുത്താന്‍ കഴിയുന്ന ആശയങ്ങള്‍ പോലും എത്രയോ ചെറുതാണെന്ന് തിരിച്ചറിയുന്നു. അറിയാത്തത് എത്രയോ വലുതാണെന്ന് അറിയാനും അതിലൂടെ കൂടുതല്‍ നമ്രശിസ്ക്കരാകാനും പ്രപഞ്ചത്തിന്റെ ശക്തിയെക്കുറിച്ച് അതിശയിക്കാനുമേ ശാസ്ത്രബോധമുള്ള ഒരാള്‍ക്ക് സാധിക്കൂ.
പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം. ആത്മീയതയിലേക്ക് പോകുന്നതുപോലെതന്നെ ശാസ്ത്രത്തിലേക്കും പോകാനാകും. വലിയവലിയ ശാസ്ത്രജ്ഞന്മാര് അറിവിന്റെ അങ്ങേത്തലത്തിലെത്തുമ്പോള് പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അതിശയിക്കുന്നതാണ് നമ്മള് കണ്ടിട്ടുള്ളത്. അറിവിന്റെ തലവും അതാണ്. കൂടുതല്‍ കൂടുതല്‍ അറിവുണ്ടാകുമ്പോള്‍ നമ്മള് കൂടുതല്‍ കൂടുതല്‍ താഴ്മയുള്ളവരായി മാറണം. അതു തന്നെയാകണം നമ്മുടെ ധര്‍മ്മ പദ്ധതിയുടെ ലക്ഷ്യവും.
പ്രപഞ്ചത്തിനപ്പുറത്തുള്ള തലത്തെക്കുറിച്ച് ബോധ്യമുണ്ടാകുക ആത്മീയതയെക്കുറിച്ച് ചിന്തിക്കുമ്പോളാണ്. ആധുനിക കാലത്ത് ഇതിനൊക്കെ പ്രാധാന്യം ഉണ്ടോ എന്ന് സംശയിക്കാം. ഭാരതത്തിന്റെ ചരിത്രം എടുത്താല്‍ വലിയ വലിയ മഹര്ഷിമാര്തന്നെയായിരുന്നു വലിയ വലിയ ശാസ്ത്രജ്ഞന്മാര് എന്ന് മനസ്സിലാക്കാന്‍ കഴിയും. അവരാണ് ഗ്രഹങ്ങളെ കണ്ടു പിടിക്കല്‍, ആയുര്‍ വേദം, മെറ്റലേര്‍ജി, ഇരുമ്പ് സംസ്ക്കരിക്കുന്ന രീതികള്‍, ഭാഷ, നക്ഷത്ര നിരീക്ഷണം എന്നിവയെല്ലാം നടത്തിയിരുന്നത്.
ശാസ്ത്രത്തോടൊപ്പം ആത്്മീയതയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന സമൂഹം ഉണ്ടാകണം. ധര്‍മ്മത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്ന കുട്ടികളാണ് വളര്‍ന്നുവരേണ്ടത്. എന്തിനു ഭൂമിയില്‍ വന്നു, ഈശ്വര സങ്കല്്പം എന്താണ്, എന്തിന് ഭക്തരാകണം തുടങ്ങിയ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയുമ്പോളാണ് ധര്‍മ്മത്തെ നിലനിര്‍ത്താന്‍ കഴിയുക. വിശ്വസനീയമായ ഉത്തരം നല്കാന് പര്യാപ്തരായ അധ്യാപകര്‍ ഉണ്ടാകണം, മാതാപിതാക്കള്‍ ഉണ്ടാകണം. അറിയാനും വായിക്കാനും മനസ്സിലാക്കാനും വേദികള്‍ ഉണ്ടാകണം. അതോടൊപ്പം പ്രധാനമാണ് കുട്ടികള്‍ ശാസ്ത്ര ബോധമുളളവരും ശാസ്ത്രാഭിമുഖ്യം ഉള്ളവരായും വളരണം എന്നത്. എങ്കില്‍ മാത്രമേ ഭാരതത്തിന്റെ ഭാവി ഏറ്റവും സുരക്ഷിതമായിരിക്കുകയുള്ളൂ.
ശാസ്ത്ര മേഖലയില്‍ പ്രധാന സ്ഥാനം വഹിക്കുന്ന രാജ്യമാണ് നമ്മുടേത്. നമ്മൂടെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ സംവിധാനം ലോകത്തിലെ തന്നെ മികച്ച ഒന്നാണ്. ഐ ടി, സോഫ്റ്റ വയര്‍, ഒട്ടോമൊബൈല്‍, സ്പെയിസ്, ആറ്റോമിക് എനര്‍ജി തുടങ്ങിയ മേഖലകളില്‍ വളരെ ശ്ക്തമായ സ്വാധിനമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യം ഇന്ന് ഡിജിറ്റല്‍ റവലൂഷനിലൂടെ കടന്നുപോകുന്ന സമയമാണ്. ചെറുപ്പക്കാര്‍ക്ക്് ശാസ്ത്രബോധമുണ്ടെങ്കില് ജോലി ലഭിക്കുന്നതിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വ്യവസായിക്ള് ആകുന്നതിനും ഒപ്പം സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനും കഴിയും. കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ ശാസ്ത്രബോധമുള്ളവരായി വളര്‍ന്നുവരണം. വീട്ടിലും സമൂഹത്തിലും പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രം അടിസ്ഥാനമാക്കിമാറ്റണം. ധര്‍മ്മത്തെയും ശാസ്ത്രത്തേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനം ബാലഗോകുലം പോലുള്ള സംഘടനകകള്‍ ചെയ്യണം. പ്രപഞ്ചത്തെ അതിശയത്തോടെ നോക്കാനും പഠിക്കാനുമുള്ള വാഞ്ച നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തണം. ഭാരതീയര്‍ രണ്ടാംതരത്തില്‍ പെട്ടവരല്ല. ശക്തമായ നേതൃത്വം ഉണ്ടെങ്കില്‍ അങ്ങേയറ്റത്തെ വിജയം നേടാന്‍ കഴിയുന്ന ശക്തമായ സമൂഹമാണ് നമ്മുടേത്. അത് മനസ്സിലാക്കി മുന്നോട്ടുപോകാന്‍ കഴിയണം. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ അത് ആത്മീയ ചൈതന്യത്തിന്റെ മൂര്‍ത്ത രൂപമാണ്. പിന്നീട് ജീവിതയാത്രയില്‍ സ്വത്വത്തെക്കുറിച്ചുള്ള മറവി ബാധിക്കുകയും താന്‍ ആര് എന്ന ബോധം ഇല്ലാതാകുകയും ചെയ്യുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള, വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: