തിരുവനന്തപുരം: ഓണ്‍ലൈന്‍ വിപണന രംഗത്തെ അതികായന്മാരായ ആമസോണിന്റെ പുതിയ പദ്ധതിയായ ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങൾ കേരളത്തിലും ആരംഭിക്കുന്നു. ആദ്യ ഘട്ടമായി ആറന്മുളയിലും കൊടുങ്ങല്ലൂരിലുമാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഡെലിവറി പാര്‍ട്ട്ണേഴ്സിന്റെ സഹായത്തോടെയാണ് പുതിയ സംരഭം.
ഇവിടെ 50 വനിതകള്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം. സ്ത്രീശാക്തികരണമാണ് ഇതിലൂടെ ആമസോണ്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും ആഗോളതലത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി നിരവധി സംഭാവനകള്‍ കമ്പനി നല്‍കുന്നുണ്ടെന്നും അമസോണ്‍ മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു.
ഇന്ത്യയില്‍ ചെന്നൈയിലും ഗുജറാത്തിലും ഇത്തരം കേന്ദ്രങ്ങള്‍ ആമസോണ്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവിടങ്ങളില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: