അങ്കമാലി: കൊവിഡ് മഹാമാരിയില്‍ ജീവിതത്തിന്റെ താളം തെറ്റിയവരാണ് ബാന്റ്മേളക്കാര്. കൊവിഡിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയതോടെ ഇക്കൂട്ടരും വീടിനുള്ളില്‍ കുടുങ്ങി. ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ നൂറുകണക്കിന് ബാന്റ് സെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഗ്രൂപ്പിലും 20-30 പേരാണുള്ളത്. ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാഗങ്ങളും കഷ്ടതയിലാണ്.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാദ്യോപകരണങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഡോളും ബാസ് ഡോളും സൈഡ്രമും ട്രിപ്പിളും തകിലും എം ഫോണിയവും ട്രംപ്റ്റും ക്ലാരനറ്റും റോട്ടോയുമെല്ലാം വീടിന്റെ അകത്തളങ്ങളില്‍ പൊടിപ്പിടിച്ച് നിശ്ചലമായി കിടക്കുന്നു. എങ്കിലും പാടിപഠിച്ച പാട്ടുകളും കൊട്ടി പഠിച്ച താളങ്ങളും ഇപ്പോഴും മായാതെ നില്‍ക്കുകയാണ് വര്‍ഗീസ് എന്ന കലാകാരന്റെ മനസ്സില്‍.
ആഘോഷങ്ങളുടെ സീസണുകളില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് കേരളത്തിലെ അങ്ങോള മിങ്ങോളമൊള്ള ബാന്റ് സെറ്റുകളെ ബുക്ക് ചെയ്തിരുന്നത്. ഇപ്പോള്‍ ബുക്കിങ് ഇല്ല. നേരത്തേ ബുക്ക് ചെയ്തിരിന്ന പരിപടികളെല്ലാം ഉപേക്ഷിച്ചു അഡ്വാന്‍സ് തിരിച്ച് വാങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം സ്വപ്നങ്ങളും തകിടം മറിച്ചു വാദ്യോപകരണങ്ങളെല്ലാം അടച്ചിട്ട മുറികളില്‍ പൂട്ടിയിട്ടിട്ട് രണ്ട് വര്‍ഷമാകുന്നു. ഗത്യന്തരമില്ലാതെ പലരും വഴിയോര കച്ചവടങ്ങളിലേക്കും, ചുമട്ട് തൊഴില്‍, മീന്‍ കച്ചവടം, കോഴി കച്ചവടം അങ്ങനെ സ്വയം തൊഴില്‍ മേഖലകളിലേക്കും വഴിമാറി.
ഗ്രാമീണ മേഖലകളില്‍ ഒരു കാലത്ത് നാലും അഞ്ചും സെറ്റുകള്‍ പോലും ഉണ്ടായിരുന്നു. നഷ്ടങ്ങള്‍ മൂലം പലരും സെറ്റുകള്‍ നിര്‍ത്തി. ഉപജീവനത്തിനായി പിടിച്ച് നിന്നവരുടെ ജീവിതം ഇപ്പോള്‍ ശബ്ദം നഷ്ടപ്പെട്ട ക്ലാരനറ്റ് പോലെയായി.
ദുരിത മയം ആഘോഷ വേളകളില്‍ ആര്‍ഭാടങ്ങളും ആരവങ്ങളുമായി ആയിരങ്ങള്‍ ചുറ്റും കൂടിയിട്ടിണ്ട് ഇപ്പോള്‍ ഈ മഹാമാരി ക്കാലത്ത് തങ്ങള്‍ക്ക് താങ്ങാവാന്‍ ആരുമില്ല എന്ന് മനസ്സില്‍ വിങ്ങലോടെയാണ് ഓരോ കലാകരന്മാരും വിലപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്കും ലഭിക്കണം ഒരു കൈത്താങ്ങ് എന്ന് കാലടി കൊറ്റമം ഫ്രണ്ട്സ് ബാന്റ് സെറ്റ് ഉടമയും 40 വര്‍ഷക്കാലമായി ഈ മേഖലയില്‍ തൊഴിലെടുക്കുന്ന കൊറ്റമം സ്വദേശി വര്‍ഗീസ് എന്ന കലാകാരന് വേദനയോടെ പങ്ക് വെയ്ക്കുന്നു. ലോക്ഡൗണും കൊവിഡ് തരംഗങ്ങളും അവസാനിച്ച് ഉത്സവപ്പറമ്പിലും പള്ളി പെരുന്നാളിനും ഓടിയെത്തി ആയിരങ്ങള്‍ക്ക് ആവേശം നല്കാന് താളമേളങ്ങളുടെ പുതിയൊരു പുലരി സ്വപ്നം കാണുകാണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: